റേഡിയോ ഡയഗ്‌നോസിസ് രംഗത്ത് ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കാതലായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു: ഡോ.വർഗ്ഗീസ് പി പുന്നൂസ്

ഗാന്ധിനഗർ: റേഡിയോ ഡയഗ്‌നോസിസ് രംഗത്ത് ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കാതലായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും അത് സമൂഹത്തിന് ഏറെ ഗുണങ്ങൾ ഉണ്ടാക്കുന്നുവെന്നും കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വർഗ്ഗീസ് പി പുന്നൂസ് പറഞ്ഞു. അന്താരാഷ്ട്രറേഡിയോളജി ദിനാചരണത്തോടനുബന്ധിച്ച് കേരളാ ഗവ.റേഡിയോളജി അസോസിയേഷൻ(കെ ജി ആർഎ), ഇന്ത്യൻസൊസൈറ്റി ഓഫ് റേഡിയോടെക്നോളജി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മാനവരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ച സംഭവമായിരുന്നു 129 വർഷങ്ങൾക്കു മുമ്പ് നടന്ന എക്സ് റേയുടെ കണ്ടുപിടിത്തം. ഇന്നത് എം ആർ ഐ യോളം എത്തി നില്ക്കുന്നു. രോഗനിർണ്ണയത്തിൽ വലിയ മാറ്റമാണ് ഇതിലൂടെ കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവി പ്രൊഫ.ഡോ.സജിത കെ അദ്ധ്യക്ഷത വഹിച്ചു. റേഡിയോ ചികിത്സാരംഗത്ത് ഏറെ ശ്രദ്ധ ആവശ്യമുണ്ടെന്നും സൂക്ഷ്മതയോടെ ഈ മേഖലയിൽ പ്രവർത്തിക്കണമെന്നും ആ ഉത്തരവാദിത്വം പുതുതലമുറ ഏറ്റെടുക്കുവാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.കെ സുരേഷ്കുമാർ, ഡോ.അശ്വിൻ പത്മനാഭൻ, ചീഫ് നഴ്സിംഗ് ഓഫീസർ
ശാന്തമ്മ ഇ സി, അനിൽകുമാർ കെ , സാബു ജോസഫ്, സലിം വി എസ്, ധനജ എസ് തുടങ്ങിയവർ പ്രസംഗിച്ചു. റേഡിയോളജി വിഭാഗത്തിലെ
വിദ്യാർത്ഥികൾ റാലി, ഫ്ലാഷ് മോബ്, പ്രദർശിനി എന്നിവയും നടത്തി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും തുടർന്ന് വിദ്യാർത്ഥികളുടെ പ്രശ്നാേത്തരി മത്സരവും വിവിധ സാംസ്കാരിക കലാ പരിപാടികളും നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.