ഗാന്ധിനഗർ : കേരള ഗവ: റേഡിയോഗ്രാഫേഴ്സ അസോസിയേഷന്റെ മുപ്പതാമത് സംസ്ഥാനവാർഷിക സമ്മേളനം നടത്തി. കോട്ടയം മെഡിക്കൽ കോളജ് ഗോൾഡ് മെഡക്സ് ഹാളിൽ നടന്ന സമ്മേളനം റേഡിയേഷൻ സേഫ്റ്റി മുൻ ഡയക്ടർ തോമസ് കണ്ണംമ്പള്ളി ൽ ഉദ്ഘാടനം ചെയതു.
സുരക്ഷിതമായ റേഡിയേഷൻ ഉപയോഗത്തെക്കുറിച്ചും ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ഈ രംഗത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ, റേഡിയേഷൻ ഉപകരണങ്ങളുടേയും ജോലി ചെയ്യുന്ന വരുടേയും ലൈസൻസിഗ് ഉപകരണങ്ങളുടെ ഗുണമേന്മ പരിശോധന തുടങ്ങിയ വിഷയങ്ങളിൽ കോട്ടയം മെഡിക്കൽ കോളജിലെ സീനിയർ ഫിസിസ്റ്റ് കെ അനിൽകുമാർ, കോട്ടയം കളമശേരി മെഡിക്കൽ കോളജുകളിലെ സീനിയർ റേഡിയോഗ്രാഫർമാരായ പി ബിജു , പി കെ മിനോയി , ഇടുക്കി മെഡിക്കൽ കോളജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ(ആർ എസ് ഒ) രാജേഷ് കെ മുരളി എന്നിവർ ക്ലാസ്സെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റേഡിയോളജി റേഡിയോതെറാപ്പി രംഗത്തെ വിദഗ്ദ്ർ പങ്കെടുത സമ്മേളനത്തിൽ മധുരമെ ഡി ക്കൽ കോളജിലെ ഡോ സെന്തിൻകുമാർ ക്യാൻസർ ചികിത്സാ രംഗത്തെ പുതിയ കണ്ടുപിടുത്തത്തെ സംബന്ധിച്ചും ക്ലാസെടുത്തു.