കവിയൂർ : രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന്
അയോഗ്യനാക്കിയതിനും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രധിഷേധിച്ചും കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പോസ്റ്റ് ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി. യു ഡി എഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. ദിനേശ്, ഫിലിപ്പ്, എം കെ രാജൻ, സുരേഷ് പുത്തത്തിൽ, റെയ്ച്ചൽ വി മാത്യു, ഗീത തോമസ്, അശോക് കുമാർ, ജിനു ബ്രില്യൻറ്, വിനു ജേക്കബ്, മറിയാമ്മ ജോൺ, കെ. ജോസഫ്, എം. വി. ചെറിയാൻ, കെ. പി. വർഗീസ്, ജയ്മോൻ, സജി മനയ്ക്കച്ചിറ, നൈനാൻ വാഴയിൽ, ജോൺസൻ ജോസഫ് , മനോജ് ചെറിയാൻ, ഗോപി കുന്തറ, ജോയ് മൈലക്കര, ഉത്തമൻ, രാജൻപിള്ള, മോൻസി, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിയുടെ അയോഗ്യത : കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി
Advertisements