കനത്ത കാറ്റും മഴയും ചുഴലിക്കാറ്റും: പനച്ചിക്കാട് സഹകരണ ബാങ്കിൻ്റെ മേൽക്കൂരയിലെ സോളാർ പാനൽ പറന്ന് അപകടം : കൃഷിഭവന് കേടുപാട് : പരുത്തുംപാറ പന്നിമറ്റം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം : കനത്ത കാറ്റും മഴയും ചുഴലിക്കാറ്റും ആഞ്ഞു വീശിയതോടെ പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ടം. പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ, സഹകരണ ബാങ്കിൻ്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ പറന്നുവീണ് തകർന്നു. ആർക്കും പരിക്കില്ല. കനത്ത മഴയിലും കാറ്റിലും മരം വീണതോടെ, പരുത്തുംപാറ പന്നിമറ്റം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മരം വെട്ടി മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.

Advertisements

കോട്ടയം പനച്ചിക്കാട് ശക്തമായ ചുഴലിക്കാറ്റിൽ പനച്ചിക്കാട് സഹകരണ ബാങ്കിൻ്റെ 7 സോളാർ പാനൽ പറന്ന് കൃഷി ഭവന് മുകളിൽ വീണാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേകാലോട് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിലാണ് പഞ്ചായത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ പറന്നുപോയത്. തുടർന്ന് 100 മീറ്റർ അകലെയുള്ള കൃഷിഭവന്റെ മുകളിൽ ചെന്ന് പതിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീഴ്ചയിൽ കൃഷിഭവന് ഓഫീസിന്റെ മുകൾഭാഗത്തെ ഓട് തകർന്നു. ഓട് തകർന്നത് കാരണം കൃഷിഭവന് വെള്ളത്തിലായി.ഓഫീസിന് സീലിംഗ് ഉള്ളത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് സായിപ്പ് കവലയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ മൂന്ന് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Hot Topics

Related Articles