തൃശൂർ : പൂരത്തോട് അനുബന്ധിച്ച് പാലരുവിയ്ക്ക് അനുവദിച്ച താത്കാലിക സ്റ്റോപ്പിലെ ആശങ്ക പരിഹരിച്ച് റെയിൽവേ. ജാഗ്രത ന്യൂസ് പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അപാകതകൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കിയത്.
ആദ്യം റെയിൽവേ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ പ്രകാരം മെയ് 6, 7 തീയതികളിൽ പുറപ്പെടുന്ന പാലരുവിയ്ക്ക് യഥാക്രമം 7, 8 തീയതികളിൽ രാവിലെയാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. എന്നാൽ ഇത് പൂരപ്രേമികൾക്ക് പ്രയോജനപ്പെടില്ലെന്നും മെയ് 5, 6 തിയതികളിൽ തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന 16791 പാലരുവി എക്സ്പ്രസ്സിനാണ് സ്റ്റോപ്പ് അനിവാര്യമെന്നും യാത്രക്കാരുടെ സംഘടനയായ “ഫ്രണ്ട്‌സ് ഓൺ റെയിൽസ്” എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചത് പ്രകാരം ജാഗ്രത നൽകിയ വാർത്തയുടെ വെളിച്ചത്തിലാണ് തിരുത്തൽ ഓർഡർ ഇറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഉത്തരവ് പ്രകാരം പാലക്കാടേയ്ക്കുള്ള 16791 പാലരുവി എക്സ്പ്രസ്സിന് മെയ് 6, 7 തീയതികളിൽ രാവിലെ10.03 ന് പൂങ്കുന്നത്ത് സ്റ്റോപ്പ് ഉണ്ടായിരിക്കും.