കണ്ണൂർ : ട്രെയിനുകള്‍ കത്തുന്നത് നിത്യവും വാര്‍ത്തയില്‍ ഇടം പിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.മുൻവര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും എല്ലാ മാസവും ട്രെയിനുകള്‍ കത്തുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
2023ല്‍ ഇതുവരെ ഉത്തര്‍പ്രദേശ് , മധ്യപ്രദേശ്, ആസാം, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ട്രെയിൻ കത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി നാലാം തീയതിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇഎംയു ട്രെയിനിന് തീപിടിച്ചത്. പതിനാന് ഗുവാഹത്തി -കൊല്‍ക്കത്ത സ്പെഷ്യല്‍ ട്രെയിനിന് തീപിടിച്ചു. യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാര്‍ച്ച് പതിനൊന്നിന് വൈകീട്ട് ഗുവാഹത്തിയിലെ ചന്ദ്മാരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളില്‍ വിനാശകരമായ തീപിടുത്തമുണ്ടായി. സംഭവം നടക്കുമ്ബോള്‍ ട്രെയിൻ ലോവര്‍ അസമിലേക്ക് പോവുകയായിരുന്നു. ഏപ്രില്‍ പതിനേഴിന് ഗുജറാത്തിലെ ബോട്ടാഡ് റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി. ഇരുപത്തിമൂന്നാം തീയതി മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ പ്രീതം നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ രത്ലം-അംബേദ്കര്‍ നഗര്‍ ഡിഇഎംയു ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു.
തുടര്‍ച്ചയായി തീ പിടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും സുരക്ഷ വര്‍ധിപ്പിക്കാൻ റെയില്‍വേ തയ്യാറായിട്ടില്ല. കൊച്ചുകളിലും സ്റ്റേഷനുകളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ അടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണം . റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഒഴിവുകള്‍ നികത്തണം. സുരക്ഷിതമായ റെയില്‍വേ യാത്ര ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ് . അതുറപ്പ് വരുത്താനുള്ള കടമ റെയില്‍വെയ്ക്കുണ്ട്. ആ കടമ നിര്‍വഹിക്കുന്നുണ്ട് എന്നുറപ്പ് വരുത്തണമെന്നും ഡോ വി ശിവദാസൻ എംപി പ്രസ്താവനയില്‍ പറഞ്ഞു