കോട്ടയം റെയിവേ സ്റ്റേഷനിൽ കഞ്ചാവ് മായി അസാം സ്വദേശി എക്സൈസ് പിടിയിൽ : പിടിച്ചെടുത്തത് അസമിൽ നിന്ന് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവ് 

കോട്ടയം : സമിൽ നിന്നും വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 2 കിലോയോളം കഞ്ചാവുമായി അസം സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി.  അസാം സ്വദേശി നൂർ ഇസ്ലാം ഷേക്ക് ( 43 ) നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും പാർട്ടിയും ചേർന്ന് പിടികൂടിയത്. 1.950 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.  എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

Advertisements

എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടി കൂടാനായത്. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതി കോട്ടയത്ത് പല സ്ഥലത്തും തങ്ങുന്നതായും ഓരോ ആഴ്ച തോറും ആസ്സാമിലേക്ക് പോവുനതായും കണ്ടെത്തി.  അവധി ദിവസങ്ങൾ കണക്കാക്കി കഞ്ചാവുമായാണ് ഇയാൾ തിരികെ വരുന്നതെന്നും എക്സൈസ് സംഘം മനസ്സിലാക്കി.  ആസ്സാമിൽ നിന്നും  കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിപ്രധാന കവാടം ഒഴിവാക്കി റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് കൂടി  രക്ഷപെടുകയായിരുന്നു ഇയാളുടെ പതിവ് രീതി. ഞായറാഴ്ച രാത്രിയിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുകൂടി രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടയിൽ മഫ്തിയിൽ കാത്ത് നിന്ന എക്സൈസുകാർ ഇയാളെ പിടികൂടുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കോട്ടയം നഗരത്തിലെ അന്യ സംസ്ഥാനക്കാരയ വിൽപനക്കാർക്ക് മൊത്തമായും , ചില്ലറയായും മയക്ക് മരുന്ന് വിൽക്കുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാൾ എന്ന് എക്സൈസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് സ്പെഷ ൽ സ് ക്വാഡ് അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർ കെ.ആർ.  ബിനോദ് സിവിൽ എക്സൈസ് ഓഫീസർമാരായ ർജിത്ത് കൃഷ്ണ , നിമേഷ് . എസ് എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.