നവംബറിലും കേരളത്തില്‍ മഴ തുടരും ; രണ്ട് ദിനം ശമനം ; 3 മുതൽ വീണ്ടും ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്

ന്യൂസ് ഡെസ്ക് : കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  പ്രവചന പ്രകാരം കേരളത്തിൽ നവംബർ മാസത്തിൽ പൊതുവേ സാധാരണയോ, അതിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മധ്യ,തെക്കൻ ജില്ലകളിൽ കൂടുതൽ മേഖലയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ ആണ് സാധ്യത.വടക്കൻ ജില്ലകളിൽ ചില ഭാഗങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ ചില മേഖലയിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

Advertisements

അതേസമയം, കേരളത്തിലെ ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടാവുമെന്നാണ് അറിയിപ്പ്.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാൽ മൂന്നാം തിയതി മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ നവംബർ 3, 4 തിയതിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

നവംബർ 3 ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ നവംബർ 4 ന് 11 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

നവംബർ 3 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നവംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Hot Topics

Related Articles