കൊച്ചി : സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
Advertisements
നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. നാളെ ഏഴു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാൻ കാരണമാകുന്നത്.