യുഎഇ: കഴിഞ്ഞ ദിവസങ്ങളി ദുബായിൽ പെയ്ത കനത്ത മഴയിൽ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയിൽ വർഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോൾ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധർ. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാൻ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ ഉള്ളത്.
പ്രതിവർഷം 100 മില്ലീമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ രാജ്യങ്ങളിലൊന്നായ യുഎഇയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ക്ലൗഡ് സീഡിംഗ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കും ജനങ്ങൾക്കും ജലലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഗുണത്തോടൊപ്പം തന്നെ ക്ലൗഡ് സീഡിംഗ് ദോഷങ്ങളും ഉണ്ടാക്കുന്നുവെന്നും അതാണ് ദുബായിലെയും പരിസര രാജ്യങ്ങളിലെയും വെള്ളപ്പൊക്കത്തിന് കാരണമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലൗഡ് സീഡിങ് രീതി വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിൽ സാധാരണയിൽ അധികമായി പെയ്യുന്ന മഴയെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് വെള്ളപ്പൊക്കത്തിന് കാരണമാകും. ഒരു പ്രദേശത്തേക്ക് മാത്രം മഴയെ വിന്യസിക്കുന്നതോടെ സമീപ പ്രദേശങ്ങളിൽ വരൾച്ചയുണ്ടാകും. ക്ലൗഡ് സീഡിങ് ഉപയോഗം അന്തരീക്ഷത്തിൽ സിൽവർ അയഡൈഡിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും ഇത് കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതത്തിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.