മഴക്കാലത്താണ് അധികവും പകർച്ചാവ്യാധികൾ ഉണ്ടാകുന്നത്. ഈ സമയങ്ങളിൽ വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് തുമ്മൽ, ജലദോഷം തുടങ്ങി പലതരം അലർജി ഉണ്ടാവാൻ കാരണമാകുന്നു. മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് വെള്ളക്കെട്ട്. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പകർച്ചാവ്യാധികൾ ഉണ്ടാവാനും കാരണമാകുന്നു. ചൂടും ഈർപ്പവും കലർന്ന അന്തരീക്ഷത്തിലാണ് അണുക്കൾ പെരുകുന്നത്. ഒടുവിലിത് പലതരം രോഗങ്ങൾക്കും വഴിവയ്ക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ജലജന്യ അണുബാധകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റിറ്റിസ് എ,ഇ തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് ഉണ്ടാകുന്നതാണ്. കേടുവന്ന ഭക്ഷണങ്ങൾ, വെള്ളം എന്നിവ കുടിക്കുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അത് കളയുകയും വീടും പരിസരവും നന്നായി വൃത്തിയായി സൂക്ഷിക്കുകയും വേണം.

പകരുന്ന രോഗങ്ങൾ
ഡെങ്കു, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം മഴക്കാലത്ത് കൂടുതലാണ്. വെള്ളം കെട്ടിനിൽക്കുന്നതും ഡ്രെയിൻ അടഞ്ഞുപോകുന്ന സാഹചര്യങ്ങളും ഒഴിവാക്കാം. ഇത് കൊതുക് പെരുകാൻ കാരണമാകുന്നു.

വായുവിലൂടെ പകരുന്ന രോഗങ്ങൾ
വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പവും നനവും മൂലം അണുക്കളും പൂപ്പലും ഉണ്ടാവുന്നു. ഇത് ആസ്മയും അലർജിയും ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ പനി, മറ്റുപകർച്ചാവ്യാധികൾക്കും ഇത് വഴിവയ്ക്കുന്നു.
ചർമ്മ പ്രശ്നങ്ങൾ
മാറിവരുന്ന കാലാവസ്ഥ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മുറിവുകൾ ഉണ്ടെങ്കിലും മഴക്കാലത്ത് അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കാം.
2. പഴകിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇത് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമാകുന്നു.
3. മഴക്കാലത്ത് കൊതുക് ശല്യം കൂടുതലാണ്. അതിനാൽ തന്നെ ശരീരം മുഴുവനും മറയുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം.
4. എപ്പോഴും വൃത്തിയോടെ നടക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കാതെ പോകരുത്.