മഴക്കാല പൂർവ്വ ശുചീകരണം; ഉത്‌ഘാടനം നടന്നു

വാകത്താനം : വാകത്താനം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഉത്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസമ്മ മത്തായി ഉത്‌ഘാടനം ചെയ്തു. വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. എ ജയൻ അദ്ധ്യക്ഷതവഹിച്ചു.

Advertisements

പതിമൂന്നാം വാർഡ്‌ മെമ്പർ സുനിത ജോമോൻ സ്വാഗതം ആശംസിച്ചു.
പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് തുടങ്ങിയ സ്ഥാനപങ്ങളിലെ ഉദ്യോഗസ്ഥർ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങൾ , വാർഡ് മെമ്പർ മാർ , പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ,ആശാവർക്കർ തുടങ്ങിയവരും പൊതുജനങ്ങളും ശുചീകരണ പ്രവർത്തിയിൽ  പങ്കെടുത്തു. ശുചീകരണം നടത്തിയ സിവിൽ സ്റ്റേഷനും പരിസരവും കൃഷിക്കനുയോജ്യമാക്കി.

Hot Topics

Related Articles