കോട്ടയം : നഗര മധ്യത്തിൽ രാജധാനി കെട്ടിടം ഇടിഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭ ചെയർപേഴ്സനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ആവശ്യപ്പെട്ടു. തിരുനക്കരയിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം ഒഴിപ്പിച്ച നഗരസഭ ഇതേ സ്ഥലത്ത് തന്നെ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടൽ കെട്ടിടം ഒഴിപ്പിക്കാൻ തയ്യാറായില്ല. ഈ കെട്ടിടം ഒഴിക്കാതിരുന്നതിനു പിന്നിൽ അഴിമതിയാണെന്ന് നഗരസഭയിലെ പ്രതിപക്ഷം ആരോപിക്കുന്നു. ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ കൊലയ്ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വം നഗരസഭയിലെ ചെയർപേഴ്സണും ഉദ്യോഗസ്ഥർക്കും ആണെന്നും പ്രതിപക്ഷം പറയുന്നു. ഈ സാഹചര്യത്തിൽ ചെയർപേഴ്സനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നും എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ അഡ്വ.ഷീജ അനിലും , സെക്രട്ടറി എം എസ് വേണുക്കുട്ടനും അവശ്യപ്പെട്ടു.