തിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്.ഏഴ് ഉദ്യോഗസ്ഥർക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്.
Advertisements
സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതമാണ് ബിജെപി ഗവർണർക്ക് പരാതി നൽകിയത്.