അടിയന്തരാവസ്ഥയിൽ നിന്നും രാജ്യം ഇന്നും മോചിതരായിട്ടില്ല : ജനതാദൾ  

 കോട്ടയം:  അടിയന്തരാവസ്ഥയുടെ 49 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും നമ്മുടെ രാജ്യം അടിയന്തരാവസ്ഥയിൽ നിന്നും മോചിതരായിട്ടില്ലെന്നും, മോഡി ഭരണത്തിൽ രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ പ്രസ്താവിച്ചു. രാഹുൽ ഗാന്ധി രാജ്യത്ത് എത്ര സ്നേഹക്കട തുറന്നാലും അടിയന്തരാവസ്ഥയുടെ 21 മാസക്കാലം ഓർക്കുമ്പോൾ കോൺഗ്രസിന് ആ പാവക്കറ കഴുകിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേശ് ബാബു, സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, പ്രമോദ് കുര്യാക്കോസ്, ടോണി കുമരകം, രമേഷ് കിടാച്ചിറയിൽ, കെ കെ രാജു, പി വി സിറിയക്, മാത്യു മാത്യു,  അനില പി ടി, നോബി ജോസ്, രാജി അനു കുമാർ, സുരേഖ, വിശാഖ് ചന്ദ്രൻ,  വിഷ്ണു സുരേന്ദ്രൻ , ഗോകുൽ സുരേഷ്,  മനോജ് കുമാർ , അച്ചു കുട്ടൻ പി എ   എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles