നളിനി ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളേയും മോചിപ്പിക്കൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ നളിനി ശ്രീഹരൻ, റോബർട്ട് പൈസ്, രവിചന്ദ്രൻ രാജ, ശ്രീഹരൻ, ജയകുമാർ, മുരുകുൻ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളിൽ പ്രതികൾക്ക് ബന്ധമില്ലെങ്കിൽ മോചിപ്പിക്കാനാണ് സുപ്രീംകോടതി നിര്‌ദേശിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതി നിർദ്ദേശം.

Advertisements

പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികൾക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവേർണർ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.