‘പ്രിയ രാജേഷ്, നീ ഒന്ന് കണ്ണു തുറക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യെടാ. ഒന്ന് പെട്ടന്ന് വാ മച്ചാ’ !!

തിരുവനന്തപുരം : കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെക്കുറിച്ച്‌ സുഹൃത്തിന്റെ വൈകാരിക കുറിപ്പ്.ഐസിയുവിന് മുന്നില്‍ രാജേഷിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്ന് സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കുറിപ്പില്‍ പ്രതീക്ഷ പങ്കുവെച്ചു.

Advertisements

‘ഞങ്ങള്‍ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച. ഇതിനിടയില്‍ ഈ ഐസിയുവിന് മുന്നില്‍ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടുംതണുപ്പില്‍ കണ്ണടച്ച്‌ കിടക്കുവാണ്. ഡോക്ടർ പറഞ്ഞതനുസരിച്ച്‌ അവന് പ്രിയപ്പെട്ട ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദസന്ദേശം അയച്ചവരില്‍ അവന് പ്രിയ്യപ്പെട്ട ലാലേട്ടനും സുരേഷേട്ടനും എസ്കെഎന്നും സുരാജുമുണ്ട്. ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്’, പ്രതാപ് കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഐസിയുവിലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്ബോഴൊക്കെ രാജേഷ് ആങ്കർ ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേള്‍പ്പിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്ന് ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു. എല്ലാവരോടും സമയത്തിന് മറുപടി നല്‍കാൻ കഴിയാത്തത്തില്‍ ക്ഷമിക്കണം. നിങ്ങളുടെ പ്രാർഥനകള്‍, സ്നേഹം എല്ലാം അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധമനസ്സ് എല്ലാം കാണുന്നുണ്ടാവും, കേള്‍ക്കുന്നുണ്ടാവും. എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അവൻ വരും’, പ്രതാപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

‘പ്രിയ രാജേഷ്, നീ ഒന്ന് കണ്ണു തുറക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യെടാ. ഒന്ന് പെട്ടന്ന് വാ മച്ചാ’, എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Hot Topics

Related Articles