മുംബൈ: രാമാണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടും എന്നാണ് വാര്‍ത്തകള്‍ വന്നത്. കന്നട താരം യാഷ് രാവണമായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഇപ്പോഴിതാ ശ്രീരാമനായി വെള്ളിത്തിരയിലെത്താനുള്ള മുന്നൊരുക്കത്തിലാണ് രണ്‍ബീര്‍ കപൂര്‍. ശ്രീരാമന്റെ വേഷം ചെയ്യുന്നതിനായി കഠിനമായ മുന്നൊരുക്കത്തിലാണ് രണ്‍ബീര്‍.ശ്രീരാമന്റെ കഥാപാത്രം ചെയ്യുന്നതിനാല്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കുകയാണെന്നും മദ്യപാനം വര്‍ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാമനെ പോലെ പരിശുദ്ധി വേണം. അതിനുവേണ്ടിയാണ് ഈ മുന്നൊരുക്കമെന്നും അദ്ദേഹം പറഞ്ഞു. തെന്നിന്ത്യന്‍ നായിക സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയുടെ വേഷം ചെയ്യുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെജിഎഫ് താരം യാഷ് രാവണനായി എത്തുമെന്നും അഭ്യൂഹമുണ്ട്. ജനപ്രീതിയ്ക്ക് വേണ്ടിയല്ല രണ്‍ബീര്‍ മാംസവും മദ്യവും ഒഴിവാക്കുന്നത്. രാമന്‍ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
” ചിത്രീകരണം ആരംഭിക്കുന്നതോടെ മത്സ്യവും മാംസവും മദ്യവും അദ്ദേഹം പൂര്‍ണ്ണമായി ഒഴിവാക്കും. വെറുതെ ജനപ്രീതിയ്ക്ക് വേണ്ടിയല്ല അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. ഒരു അര്‍പ്പണ ബോധമുള്ള അഭിനേതാവ് എന്ന നിലയില്‍ രാമന്‍ എന്ന കഥാപാത്രത്തോട് നീതിപുലര്‍ത്തുകയാണ് അദ്ദേഹം. രാമന്റെ പരിശുദ്ധി തന്റെ കഥാപാത്രത്തിനും വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇനി മുതല്‍ നിശാപാര്‍ട്ടികളിലും രണ്‍ബീറിന്റെ സാന്നിദ്ധ്യം ചുരുങ്ങും,” എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.