കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി കോൺഗ്രസിലെ മുൻധാരണ പ്രകാരം ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് മാറി കൊടുക്കേണ്ടതായിരുന്നു. എന്നാൽ , ഇവർ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ നാടകീയമായി കേരളാ കോൺഗ്രസ് എമ്മിലേക്ക് കൂറ് മാറുകയായിരുന്നു. കുറ്മാറിയത് ബോധ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ 6 വർഷം അയോഗ്യത ആക്കിയിരിന്നു. ഇതിനെതിരെ ഷൈനി ഹൈകോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളുകയും, അയോഗ്യത ശരിവയ്ക്കുകയും ചെയ്തു., 6 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് അയോഗ്യത വന്നത്. ഇതിനെതിരെ യുഡിഎഫ് ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകി.യുഡിഎഫിന് വേണ്ടി വിൻസൻറ് കുരിശുമൂട്ടിൽ ഹൈക്കോടതിയിൽ ഹാജരായി.