രാമപുരം ഗ്രാമപഞ്ചായത്ത് മികച്ച ഹരിത വിദ്യാലയ പുരസ്കാരം എസ് എച്ച് എൽ പി സ്കൂളിന്

രാമപുരം : 2024-25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ സമ്മാനിച്ചു.

Advertisements

ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവ. ഫാ. ജൊവാനി കുറുവാച്ചിറ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് സി എം സി , ബെറ്റ്സി മാത്യു, ജോബി ജോസഫ്, പി റ്റി എ പ്രസിഡന്റ്‌ ദീപു സുരേന്ദ്രൻ, അധ്യാപകർ, പി റ്റി എ അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഈ വർഷത്തെ മാതൃഭൂമി സ്വീഡ് മികച്ച ഹരിത വിദ്യാലയ പുരസ്കാരം, എം എൽ എ എക്സലൻസ് അവാർഡ്, മികച്ച കൃഷി തോട്ടം, കേരളത്തിലെ മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രാഹം പുരസ്കാരം, മികച്ച സൂക്ൾ റീൽസ് സംസ്ഥാന തല അംഗീകാരം തുടങ്ങി വിവിധങ്ങളായ പുരസ്കാരങ്ങൾ
മറ്റ് യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വിദ്യാലയങ്ങളോട് മത്സരിച്ച് രാമപുരത്തെ ഈ എൽപി സ്കൂളിന് നേടിയൊടുക്കാൻ സാധിച്ചത് വളരെ ശ്രദ്ധേയമാണ്.

Hot Topics

Related Articles