കുറിച്ചിത്താനം: രാമപുരം ഉപജില്ലാ കലോത്സവം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ 2024 ഒക്ടോബർ 19, 21, 22 തീയതികളിൽ നടക്കും. കലോത്സവത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം നടത്തി. സ്കൂൾ മാനേജർ പഴയിടം മോഹനന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ എ ഇ ഒയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. കലോത്സവത്തിൻ്റെ പേര് ‘കലയോളം’ എന്ന് മോൻസ് പ്രഖ്യാപിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ബെല്‍ജി ഇമ്മാനുവേല നിർവഹിച്ചു. സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പിഎം.മാത്യു വും നിർവഹിച്ചു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സജേഷ് സജി, കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനസ്യ രാമൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ സിന്ധുമോള്‍ ജേക്കബ്, ജോൺസൺ ജോസഫ് പുളിക്കിയിൽ, പി.എൻ രാമചന്ദ്രൻ , ഉഷ രാജു, ജോസഫ് ജോസഫ്, പി.എം. സന്തോഷ്‌കുമാര്‍, കുറിച്ചിത്താനം പള്ളി വികാരി ഫാ.ഇഗ്നേഷ്യസ് നടുവിലേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആമുഖപ്രസംഗം രാമപുരം എ ഇ ഒ സജി കെ.ബി നടത്തി. കലോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ പിടിഎ പ്രസിഡൻ്റ് സി.കെ.രാജേഷ് കുമാർ വിശദീകരിച്ചു. ചടങ്ങിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സ്വാഗതം പ്രിൻസിപ്പാൾ റാണി ജോസഫും കൃതജ്ഞത ഹെഡ്മിസ്ട്രസ് കെ.എസ്. സിന്ധുവും പറഞ്ഞു.