പിണറായി ഭരണം കേരളത്തെ കടക്കെണിയിലാക്കി : രമേശ് ചെന്നിത്തല

കോട്ടയം : എട്ടുവർഷത്തെ പിണറായി ഭരണത്തിൽ കേരളത്തിൻ്റെ പൊതു കടം 5 ലക്ഷം കോടി രൂപായിൽ എത്തിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയഗം രമേശ് ചെന്നിത്തല.
എന്നാൽ ചൂണ്ടിക്കാണിക്കാൻ തക്ക ഒരു വികസനവും കേരളത്തിൽ നടപ്പാക്കാൻ ഇടതുമുന്നണി സർക്കാരിന് കഴിഞ്ഞിട്ടില്ല. കരകയറാൻ പറ്റാത്ത കടക്കെണിയിലാണ് കേരളം. വായ്പ എടുക്കുന്ന പണത്തിൽ ഭൂരിഭാഗവും പദ്ധതി ഇതര കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. നെടുമ്പാശ്ശേരി, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം, കൊച്ചിൻ മെട്രോ അടക്കം യു ഡി എഫ് കൊണ്ടുവന്ന വികസനങ്ങളാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്.
കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപിയും സി പി എമ്മും കൈകോർക്കുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 64 മണ്ഡലങ്ങളിൽ ബി ജെ പി സി പി എമ്മിന് വോട്ടു മറിച്ചു.

Advertisements
   ഏറ്റുമാനൂരിൻ്റെ വികസനത്തിനായി കാര്യമായൊന്നും നേടിയെടുക്കാൻ നിലവിലെ എം എൽ എ ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.   ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ ചാർജ്ജ് ഏറ്റെടുത്തു.
ബ്ലോക്ക് കോൺഗ്രസ്പ്രസിഡൻ്റ് സോബിൻ തെക്കെടം അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് സംഘടന സന്ദേശം നൽകി
ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജി ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, എം മുരളി നീണ്ടൂർ, ജോബിൻ ജേക്കബ്, ബിജു പുന്നന്താനം, ബിജു മാന്താറ്റിൽ, ജയ്മോൻ കരീമഠം, ജോൺസൺ ജോസഫ് ചിറ്റേട്ട്, ഒളശ ആൻറണി,മുരളി കൃഷ്ണൻ,സി ജെ സാബു കന്നിട്ടയിൽ, അഗസ്റ്റിൻ ജോസഫാ എസ്സി കെ തോമസ്, റൂബി ചാക്കോ ജിബിൻ വല്ലേരിയിൽ, ദീപാ ജോസ്, ബീനാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles