20 വര്‍ഷം, പലരും പലവഴി പിരിഞ്ഞുപോയി, മാറ്റമില്ലാതെ ഈ സൗഹൃദം: രമേഷ് പിഷാരടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടര്‍ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആരെയും ആകര്‍ഷിക്കാനുള്ള സംസാര ശൈലിയും പിഷാരടിയെ മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. പുതുവര്‍ഷത്തില്‍ ജീവിതത്തിലെ ഒരു അപൂര്‍വ്വ സന്തോഷത്തെ കുറിച്ച്‌ സംസാരിക്കുകയാണ് രമേഷ് പിഷാരടി. താനും നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജൻ പള്ളുരുത്തിയും 20 വര്‍ഷമായി തുടരുന്ന ഒരു പതിവിനെ കുറിച്ചാണ് രമേഷ് പിഷാരടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

“പുതുവത്സര ആശംസകള്‍. ഒപ്പം ഒരു അപൂര്‍വ സന്തോഷവും. തുടര്‍ച്ചയായ 20 വര്‍ഷങ്ങളായി എല്ലാ പുതുവര്‍ഷത്തിനും ഞങ്ങള്‍ ഒത്തുകൂടി.
2003 ല്‍ സലീമേട്ടൻെ ട്രൂപ്പില്‍ നിന്നും നേരെ പോകുന്നത് സാജൻ ചേട്ടന്റെ സംഘത്തിലേക്കാണ്. കാലപ്രവാഹത്തില്‍ പുതിയ ആളുകള്‍ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബര്‍ 31ന്റെ വേദികളില്‍ ഞങ്ങള്‍ ഒപ്പം ആയിരുന്നു.
15 വര്‍ഷങ്ങള്‍ക്കപ്പുറം ഞാൻ വേദികള്‍ കുറച്ചു. ജീവിത ഘട്ടങ്ങള്‍ പലതായി, അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂര്‍വം തീരുമാനിച്ചു.
ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ് ഈ സൗഹൃദം,” പിഷാരടിയുടെ വാക്കുകളിങ്ങനെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ല്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജൻ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയായിരുന്നു പിഷാരടി സിനിമാ അഭിനയത്തിലേക്ക് കടന്നത്. ‘പഞ്ചവര്‍ണ്ണതത്ത’, ‘ഗാനഗന്ധര്‍വ്വൻ’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തും പിഷാരടി അരങ്ങേറ്റം കുറിച്ചു.

Hot Topics

Related Articles