കോട്ടയം : എ ഐ വൈ എഫ് മുൻ ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം യൂത്ത് ഫ്രണ്ട് (എം) അംഗത്വം സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളായ സിറിയക് ചാഴിക്കാടൻ, എൽബി കുഞ്ചറക്കാട്ടിൽ, ദീപക് മാമ്മൻ മത്തായി, ഷെയ്ക്ക് അബ്ദുള്ള, റോണി വലിയപറമ്പിൽ , അയ്യപ്പൻ പിള്ള , ശരത്, ജസൽ സത്താർ തുടങ്ങിയവർ ചേർന്ന് അംഗത്വം നൽകി സ്വീകരിച്ചു.
സി.പി.ഐ – എ.ഐ.വൈ എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു കൊണ്ടുള്ള റെനീഷ് കാരിമറ്റത്തിന്റെ രാജി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എ.വി. റസലുമായും കേന്ദ്ര മന്ത്രി ജോൺ ബർലയുമായും ചർച്ചകൾ നടത്തിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇടതുപക്ഷ യുവജന നേതാവ് ബി ജെ പി യിൽ ചേർന്നേക്കുമെന്നും നരേന്ദ്ര മോഡി പങ്കെടുത്ത യുവം പരിപാടിയിൽ പങ്കെടുത്തേക്കും എന്നും മാധ്യമറിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് റെനീഷ് കാരിമറ്റം ഇടതുപക്ഷത്തു തന്നെ നിലയുറപ്പിച്ചു. എൽ ഡി എഫ് ലെ രണ്ടാം കക്ഷിയാരെന്ന് സി പി ഐ യും കേരള കോൺഗ്രസ് മാണി വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്ന കോട്ടയത്ത് സി.പി.ഐയിലെ യുവജന നേതാവിന്റെ ചുവട് മാറ്റം ശ്രദ്ധേയമാവുകയാണ്. എ.ഐ.വൈ.എഫ് ന്റെ സേവ് ഇന്ത്യാ മാർച്ച് ജില്ലയിൽ പര്യടനം നടത്തുന്ന ദിവസം തന്നെയാണ് എ.ഐ.വൈ എഫ് മുൻ ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റത്തിന്റെ പാർട്ടി മാറ്റത്തിന്റെ വാർത്തകൾ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ മുന്നണി ബന്ധങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കാതെ തന്നെ റെനീഷ് കാരിമറ്റത്തെ സ്വീകരിക്കാനുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നിലപാടിനോട് സി പി .ഐ നേതൃത്വം വിയോജിക്കാനിടയില്ലെന്ന് വിലയിരുത്തപ്പെടുന്നു.