ഐപിഎല്‍ ആദ്യ ക്വാളിഫയർ ഇന്ന് ; ഗുജറാത്തിനെതിരെ ആദ്യ വിജയമെന്ന ലക്ഷ്യവുമായി തല പുകച്ച് ചെന്നൈ ; റെക്കോർഡുകൾ കഥ പറയുമ്പോൾ വിജയ സാധ്യത ഗുജറാത്തിനൊപ്പം

ചെന്നൈ: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അലട്ടന്നത് ഒരേയൊരു പ്രശ്‌നം. ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ ഇതുവരെ ഒരു മത്സരത്തില്‍ പോലും ചെന്നൈക്ക് ജയിക്കാനായിട്ടില്ല. ഇരുവരും മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഹാര്‍ദിക്ക് പാണ്ഡ്യക്കും സംഘത്തിനായിരുന്നു.

ഇത്തവണ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. മത്സരത്തിൽ ഗുജറാത്ത് അഞ്ച് വിക്കറ്റിന് ജയിക്കുകയും ചെയ്തു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ചെന്നൈ ആദ്യം ബാറ്റിംഗിനിറങ്ങി. റിതുരാജ് ഗെയ്കവാദ് നേടിയ 92 റണ്‍സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 63 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലായിരുന്നു വിജയശില്‍പി. ഇന്ന് ചെപ്പോക്കിലാണ് മത്സരം. ആദ്യമായിട്ടാണ് ചെന്നൈക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗുജറാത്തിനെ കിട്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ സീസണില്‍ രണ്ട് തവണയും ചെന്നൈ തോറ്റു. പൂനെയില്‍ നടന്ന ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗെയ്കവാദ് അന്ന് 73 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികന്നു. 94 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് വിജയത്തിലേക്ക് നയിച്ചത്.

സീസണിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ മുന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എന്നാല്‍ ഇന്ന് ചെപ്പോക്കില്‍ ഗുജറാത്തിനെ മറികടന്ന് ഫൈനലിലെത്താന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ചെന്നൈ.

Hot Topics

Related Articles