റാന്നി : പശുഫാമിലെ ജോലിക്കാരനായ അതിഥിതൊഴിലാളിയുടെ സ്മാർട്ട് ഫോണും പണവും മോഷ്ടിച്ചശേഷം, മുറിപൂട്ടി താക്കോലുമായി മുങ്ങിയ മോഷ്ടാവിനെ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ പോലീസ് പിടികൂടി. തമിഴ്നാട് തേനി പെരിയകുളം ജംഗൽപ്പെട്ടി നാരായണപുരം പിള്ളയാർ റോഡിൽ സ്ട്രീറ്റ് ഡോർ നമ്പർ 50/9 ഡബ്ല്യൂവിൽ താമസിക്കുന്ന കൃഷ്ണന്റെ മകൻ മുരുകൻ കെ (51) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.ഈമാസം ഏഴിന് നാറാണംമൂഴിയിലാണ് സംഭവം.
പശുഫാമിനോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയ തമിഴ്നാട് തേനി ഗോവിന്ദനഗർ ഗുണ്ടന്നൂർ ഡോർ നമ്പർ 723/2 ൽ നിന്നും, അത്തിക്കയം നാറാണംമൂഴിയിൽ കുറ്റിയിൽ വീട്ടിൽ മോഹൻരാജിന്റെ വക പശുഫാമിനോട് ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന പാൽരാജ് മകൻ വിജയകാന്തി(24)ന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും വിവോ കമ്പനി നിർമിതമായ 10,000 രൂപ വിലവരുന്ന സ്മാർട്ട് ഫോണും, 45,000 രൂപയും മോഷ്ടിച്ച പ്രതി, പുറത്തിറങ്ങിയശേഷം മുറി പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയകാന്തിന്റെ മൊഴിപ്രകാരം കേസെടുത്ത പെരുനാട് പോലീസ്, അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് 19 ന് രാത്രി 11.30 ന് താമസസ്ഥലത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.വിശദമായി ചോദ്യം ചെയ്തപ്പോൾ, ഫോണും താക്കോലും വീട്ടിലുണ്ടെന്നു മോഷ്ടാവ് സമ്മതിച്ചു. എസ് ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സി പി ഓമാരായ ജോമോൻ, അജിത് പ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.