റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

റാന്നി : ജലജീവന്‍ പദ്ധതിയിലൂടെ 2024-ഓടെ റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു നിയമസഭാ സാമാജികരെ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോര്‍ജ് ഏബ്രഹാം, അഡ്വ. മനോജ് മാത്യു, ഷെറി തോമസ്, ആലിച്ചന്‍ ആറൊന്നില്‍, ജേക്കബ് തോമസ്, അന്നമ്മ ജോസഫ്, ബഹനാന്‍ ജോസഫ്, റിന്റോ തോപ്പില്‍, കെ.എസ്.വിജയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ., അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Hot Topics

Related Articles