പത്തനംതിട്ടയില്‍ എസ്ഡിപിഐ ബന്ധത്തെ എതിര്‍ത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍;

പത്തനംതിട്ട: നഗരസഭയിലെ എസ്ഡിപിഐ – സിപിഎം ബന്ധത്തെ പരസ്യമായി എതിര്‍ത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി.ആര്‍.ജോണ്‍സണെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

എസ്ഡിപിഐയുമായി ചേര്‍ന്നു നഗരസഭയില്‍ ഭരണം പിടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ ജോണ്‍സണ്‍ എതിര്‍ത്തിരുന്നു. സിപിഎം വേദികളിലും സാമൂഹിക മാധ്യമങ്ങളിലും ജോണ്‍സണ്‍ ഇതിനെതിരെ സംസാരിച്ചു. വിഷയത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ജോണ്‍സണ്‍ തെറ്റുകാരനെന്ന് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, ജോണ്‍സണ്‍ അംഗമായ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം വിഭാഗീയതയുടെ പേരില്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം വന്നതോടെയാണ് അടിയന്തര നടപടിയിലേക്കു പാര്‍ട്ടി കടന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സമ്മേളന പ്രതിനിധികളെ ജോണ്‍സണ്‍ ഫോണ്‍ വിളിച്ചെന്നാണ് സസ്‌പെന്‍ഷനു കാരണമായ കുറ്റം. ഇതിന്റെ ശബ്ദരേഖയും മറുപക്ഷം ഹാജരാക്കി.

സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ടി.സക്കീര്‍ ഹുസൈന്‍, ഏരിയ കമ്മിറ്റിയംഗം കെ.അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാത്തതിനാല്‍ നഗരസഭാംഗം എന്ന നിലയില്‍ ജോണ്‍സനു വിപ് ബാധകമാകും. നടപടിയുടെ പേരില്‍ തല്‍ക്കാലം നഗര ഭരണം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

Hot Topics

Related Articles