കവിയൂരില്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു

കവിയൂര്‍: മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. കവിയൂര്‍ പഞ്ചായത്തോഫീസിനോടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രിയും പ്രവര്‍ത്തിച്ചുവരുന്നത്. സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.

Advertisements

കന്നുകാലികളെ കൊണ്ടുവരാനോ ഒന്നിലധികം എണ്ണത്തിനെ കൊണ്ടുവന്നുകെട്ടാനോ സൗകര്യങ്ങളില്ല. മാത്രമല്ല, ആള്‍ക്കൂട്ടം കാണുമ്പോള്‍ കാലികള്‍ പേടിച്ച് വിറളിപിടിച്ച് ഓടുന്നതും പതിവ് കാഴ്ചയാണ്. ഗുരുതര രോഗം ബാധിക്കുന്നവയ്ക്ക് ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങളൊരുക്കാനും സാധിക്കാറില്ല.ഓഫീസിന്റെ പ്രവേശനഭാഗത്തെ വാഹന പാര്‍ക്കിങ്ങും ഇതിന് തടസ്സമാകുന്നു. മൃഗാശുപത്രിയ്ക്കുവേണ്ടി കെട്ടിടം പണിയണമെന്നാണ് ക്ഷീരകര്‍ഷകര്‍ ഒന്നടങ്കം ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

Hot Topics

Related Articles