പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു

കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ പടിഞ്ഞാറെനട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞരായ വൈക്കം രാജാംബാളും, കോട്ടയം വീരമണിയും, അധ്യാപകനായ വി കെ മണി അയ്യരും ചേർന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും പുരസ്‌കാരവും നൽകി ആദരിച്ചു.

Advertisements

പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ടി ദേവരാജ്, വൈസ് പ്രസിഡന്റ് സി. രാമചന്ദ്രൻ ജോയിന്റ് സെക്രട്ടറിമാരായ എൻ പ്രതീഷ്, ബാലഗോപാൽ, ആർ.എസ് മണി, വിനോദ് കുമാർ, ഗോപീകൃഷ്ണൻ തമ്പി, ട്രഷറർ എസ്. രാജേഷ്, ഡോക്ടർ രാജേഷ് മേനോൻ, തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles