തൃശ്ശൂരിൽ പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 60 കാരനായ കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

അയ്യന്തോൾ: തൃശ്ശൂരിൽ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോൾ സ്വദേശി കൽഹാര അപ്പാർട്ട്മെന്‍റിൽ സുരേഷ് കുമാർ (60) നെയാണ് കോടതി വിവിധ വകുപ്പുകളില്‍ 23 വര്‍ഷം കഠിന തടവിനെ  ശിക്ഷിച്ചത്. തൃശൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.  തന്‍റെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 

Advertisements

2023  ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.  തന്റെ പരീശീലന കേന്ദ്രത്തില്‍ എത്തിയ പത്തു വയസ്സുക്കാരിയായ ബാലികയെ ലൈംഗീക പീഢനത്തിനു ഇരയക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. കുട്ടിയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ രക്ഷിതാക്കൾ തൃശ്ശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ  പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകൾ ഹാജരാക്കി. സമൂഹമനസാക്ഷിക്ക് ഒരു സന്ദേശമാക്കണം ശിക്ഷ എന്ന പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധുവിന്‍റെ വാദം കോടതി അംഗീകരിച്ചാണ് ജഡ്ജ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ പ്രഖ്യാപിച്ചത്.

Hot Topics

Related Articles