ദാരിദ്ര്യവും നിരാലംബതയും മുതലാക്കി സഹോദരങ്ങള്‍ക്കെതിരേ പീഡനം; അമ്മയും സഹോദരിയും കൂട്ടുനിന്നു

തൃശ്ശൂർ:ദാരിദ്ര്യവും നിരാലംബതയും മുതലെടുത്ത് സഹോദരങ്ങൾക്കു നേരെ പീഡനം നടത്തിയ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. മുഴുപ്പട്ടിണിയിലായിരുന്ന നാല് സഹോദരിമാരെയും സഹോദരന്മാരെയും ആശ്രയകേന്ദ്രങ്ങളിലെത്തിച്ചപ്പോൾ കൗൺസിലിങ്ങിനിടെ വെളിപ്പെട്ട വിവരങ്ങളാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നത്.മാനസികാസ്വാസ്ഥ്യമുള്ള 20 കാരിയും 18 കാരിയായ സഹോദരിയും കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരന്തരമായ പീഡനങ്ങൾ സഹിച്ചുവെന്നാണ് കൗൺസിലർമാരോട് വെളിപ്പെടുത്തിയത്. സ്വന്തം അമ്മയും മൂത്ത സഹോദരിയും പീഡനത്തിന് കൂട്ടുനിന്നുവെന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

Advertisements

അമ്മയുടെ ആണ്‍സുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭർത്താവുമാണ് ഇവരെ പലവട്ടം പീഡിപ്പിച്ചതെന്നതാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നിഖിൽ എന്ന ഒരാളെ പോലീസ് പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന പ്രതികൾ ഇപ്പോഴും പിടിയിലായിട്ടില്ല.അഞ്ച് വർഷം മുമ്പ് അമ്മ, ഭർത്താവിനേയും നാല് മക്കളേയും ഉപേക്ഷിച്ച് വിവാഹിതയായ മൂത്ത മകളോടൊപ്പം താമസമാക്കിയിരുന്നു. അച്ഛൻ പിന്നീട് കാണാതാവുകയും ചെയ്തു. പറക്കമുറ്റാത്ത നാല് കുട്ടികളെയും മുത്തശ്ശിയാണ് വീട്ടുപണി ചെയ്ത് വളർത്തിയത്. പണമില്ലായ്മ മൂലം പഠനം മുടങ്ങിയതോടൊപ്പം, രണ്ട് ആണ്‍കുട്ടികളും മാനസികാസ്വാസ്ഥ്യമുള്ള മകളും സ്കൂളിൽ പോകാതെ വീട്ടിലായിരുന്നുവെന്ന് വിവരമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുത്തശ്ശി കുറച്ച് നാൾ മുമ്പ് മസ്തിഷ്കാഘാതം മൂലം കിടപ്പിലായതോടെ, നാട്ടുകാരുടെ ഇടപെടലിൽ സന്നദ്ധ പ്രവർത്തകർ ഇവരെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ അനാഥാലയത്തിലേക്കാണ് കുട്ടികളെ മാറ്റിയത്. അവിടെ നടത്തിയ കൗൺസിലിങ്ങിലാണ് ഇളയ പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്.20 കാരിയായ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയാണ് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയായതെന്ന് അനിയത്തി മൊഴി നല്‍കിയിട്ടുണ്ട്. അമ്മയും സഹോദരിയും പലവട്ടം വീട്ടിലെത്തി പീഡനത്തിന് കൂട്ടുനിന്നതായി വെളിപ്പെടുത്തി.

കുട്ടികളെ വീട്ടിൽ നിന്ന് മാറ്റിയതിന് പിന്നാലെ അമ്മയും ആണ്‍സുഹൃത്തും മകളും ഭർത്താവും സന്നദ്ധ പ്രവർത്തകരെയും സാമൂഹികനീതി വകുപ്പ് ജീവനക്കാരെയും പലവട്ടം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പോക്സോ കേസ് ആയതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസ് നിലപാട്.

.

Hot Topics

Related Articles