പീഡനക്കേസിൽ പൊലീസ് പിടിയിൽ നിന്നു രക്ഷപെടാൻ ദൃശ്യം മോഡലിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ചു; പൊലീസ് സംഘത്തിന്റെ ബുദ്ധിയിൽ പ്രതി കുടുങ്ങി; മുണ്ടക്കയം സ്വദേശിയായ പീഡനക്കേസ് പ്രതി കുടുങ്ങിയത് ഇങ്ങനെ

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാൻ മൊബൈൽ ഫോൺ ബസിൽ ഉപേക്ഷിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കി. ഇരുമ്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജി(23)നെയാണ് മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസറും സംഘവും അറസ്റ്റ് ചെയ്തത്.

Advertisements

ഇളംകാട് സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു രാഹുൽ. ഇയാളെ പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാൾ മലേഷ്യയിലേയ്ക്കു കടക്കാൻ ശ്രമിക്കുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്നു പൊലീസ് സംഘം ഇയാളെ തിരക്കി വീട്ടിലെത്തുകയായിരുന്നു. ഇതിനിടെ പ്രതി മണിപ്പുഴയിൽ ഉണ്ടെന്നു മനസിലാക്കിയ പൊലീസ് സംഘം മണിപ്പുഴയിൽ എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം പ്രതി എരുമേലിയിൽ നിന്നും രക്ഷപെട്ട് കാഞ്ഞിരപ്പള്ളിയിൽ എത്തി. ഇവിടെ നിന്നും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പൊലീസിനെ തെറ്റിധരിപ്പിക്കുന്നതിനു വേണ്ടി ദൃശ്യം മോഡലിൽ മൊബൈൽ ഫോൺ ബസിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു ശേഷം തിരികെ പ്രതി തിരികെ മടങ്ങുകയായിരുന്നു. ഈ സമയം മണിപ്പുഴ ഭാഗത്ത് മഫ്തിയിൽ പൊലീസ് സംഘം കാവലുണ്ടായിരുന്നു. ഇവർ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ഷൈൻ കുമാർ, എസ്.ഐമാരായ മനോജ് കുമാർ, അനൂപ്, എ.എസ്.ഐ ജി.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോഷി, രഞ്ജു, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് എസ്.നായർ, റോബിൻ റഫീഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles