ആലപ്പുഴ:ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വെൺമണി സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അവധിക്കെത്തിയ വേളകളിൽ സൗഹൃദം നടിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തിൽ മാതാപിതാക്കളുടെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മുളക്കുഴ വില്ലേജിലെ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ (35), വെൺമണി വില്ലേജിലെ വെൺമണി ഏറം മുറിയിലെ ശുഭനിവാസിൽ എം.ആർ. മനോജ് (49) എന്നിവരാണ് പിടിയിലായത്.വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌എച്ച്‌ഒ അഭിലാഷ് എം.സി, സബ് ഇൻസ്പെക്ടർ സുഭാഷ് ബാബു കെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോപകുമാർ ജി, സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ് ജി.കൃഷ്ണൻ, ശ്യാംകുമാർ ബി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Advertisements