കോട്ടയം: പ്രായപൂർത്തിയാകാത്ത മാനസിക വെല്ലുവിളി നേരിടുന്ന ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് 20 വർഷം കഠിന തടവ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛന്റെ സഹോദര പുത്രൻ ജിഷ്ണുവി (25) നെയാണ് കോട്ടയം ജില്ലാ അഡീഷണൽ കോടതി ഒന്ന് (പോക്സോ കോടതി) ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (2)(എഫ്) , പോക്സോ കേസിലെ ആറാം വകുപ്പും പ്രകാരമാണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. പോക്സോ നിയമം ആറാം വകുപ്പിലെ 20 വർഷം കഠിന തടവ് എന്ന ശിക്ഷ വിധിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രകാരം 20 വർഷം കഠിന തടവുമാണ് ശിക്ഷിച്ചത്. രണ്ടു കേസിലുമായി രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കണം. പിഴ അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കഠിന തടവ് അനുവഭവിക്കണം.
2015 ഡിസംബർ മുതൽ 2017 മെയ് 11 വരെയുള്ള കാലഘട്ടത്തിനിടെ പല തവണ പെൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ അച്ഛൻ നേരത്തെ തന്നെ ആത്മഹത്യ ചെയ്തിരുന്നു. അച്ഛന്റെ ഒന്നാം ആണ്ടിന്റെ ദിവസം വീട്ടിൽ ബന്ധുക്കളെല്ലാം എത്തിയിരുന്നു. ഈ ദിവസം രാത്രി മുറിയ്ക്കുള്ളിൽ കയറിയ പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ബന്ധുക്കൾ ഓടിയെത്തി. എന്നാൽ, ബന്ധുക്കളായതിനാൽ ആരും പരാതി നൽകാൻ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്നു നാട്ടുകാരിൽ ചിലർ വിവരം അറിയുകയും പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. തുടർന്നു ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ മാരായിരുന്ന ചൈത്ര തെരേസ ജോണും, അനീഷ് വി.കോരയും ചേർന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. ഒരു സാക്ഷി മാത്രമാണ് കൂറ് മാറിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.