വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടി ഗർഭിണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: വയർവേദനയെ തുടർന്നു ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പെൺകുട്ടി ഗർഭിണിയെന്ന്. ഇതേ തുടർന്നു പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഘം കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്തി. തുടർന്നു, വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടിൽ വീട്ടിൽ അമൽ റെജിയെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

Advertisements

വയറുവേദന തുടർന്ന് പാലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണ് എന്നു പൊലീസ് സംഘം കണ്ടെത്തിയത്. ഡോക്ടറുടെ മൊഴി അനുസരിച്ച് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. തുടർന്നാണ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തിയത്. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് മനസ്സിലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു പൊലീസ് സംഘം പിന്നീട് മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ കണ്ടെത്തിയത്. എസ്‌ഐ അഭിലാഷ്,ഷാജി സെബാസ്റ്റ്യൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജസ്റ്റിൻ,സുമിഷ് മക്മില്ലൻ, ജോഷി,എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.