മാനന്തവാടി: തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പുറനാട്ടുകര അമ്പലത്തിങ്കല്‍ വീട്ടില്‍ എആര്‍ വിജയ് (21) എന്നയാളെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇന്‍സ്റ്റാഗ്രാം വഴിപെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. തലപ്പുഴ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെപി ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.
Advertisements