രാജിക്ക് മുൻമ്പായി യുവനടി ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്: ഗർഭച്ഛിദ്രം സംബന്ധിച്ച ആരോപണം വന്നാൽ നിയമപരമായി നേരിടും

പാലക്കാട്‌ :പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ പേരിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചു. ആരോപണം ഉന്നയിച്ച യുവ നടി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും രാജിക്ക് മുൻപായി രാഹുൽ മാങ്കൂട്ടത്തിൽ ‘ നിയമവും ഭരണഘടനയും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികളൊന്നും താൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ആരോപണം ഉന്നയിച്ച യുവ നടി തന്റെ അടുത്ത സുഹൃത്താണെന്നും, നടി തന്നെ കുറിച്ചാണ് പറഞ്ഞതെന്ന് താൻ കരുതുന്നില്ലെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. “അവർ ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. രാജ്യത്തെ ഭരണഘടനയ്ക്കും നിയമ സംവിധാനത്തിനും വിരുദ്ധമായി താൻ ഒരു കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“പരാതി ആരും കൊടുക്കാം, ചമയ്‌ക്കാനും കഴിയും. രാജ്യത്ത് കോടതിയും നീതിന്യായ സംവിധാനവുമുണ്ട്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ? നിർബന്ധിച്ചെന്ന് ആരെങ്കിലും പരാതി കൊടുക്കട്ടെ, അപ്പോൾ നിയമപരമായി നേരിടാം,” എന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles