കോട്ടയം : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീൺ ബാങ്ക് ഓഫീസർസ് യൂണിയന്റെയും കോട്ടയം ജില്ല സമ്മേളനം സംയുക്തമായി 2025 ഓഗസ്റ്റ് 23, ശനിയാഴ്ച നടന്നു. സമ്മേളനം ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ.കെ.ജോൺ ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കുന്ന നടപടികളിൽ നിന്ന് യൂണിയൻ ഗവൺമെൻ്റ പിൻമാറണമെന്നും, ഗ്രാമീണ ബാങ്ക്കളുടെ തനിമ നിലനിർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീൺ ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാമീണ ബാങ്ക്കളുടെ സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക, എൻ.ആർ.ബി.ഐ രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസാക്കി. ഗ്രാമീൺ ബാങ്കിലെ ജീവനക്കാരുടെ നിലവിലെ സാഹചര്യം, വേക്കൻസികൾക്കാവശ്യമായ റിക്രൂട്ട്മെന്റ് ഇല്ലായ്മ, ജീവനക്കാർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം, അതിനെതിരെയുള്ള ജീവനക്കാരുടെ സംഘടിത പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് ഓഫീസർസ് യൂണിയൻ പ്രസിഡൻ്റ് അനൂപ് ടി.ജി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിംഗ് നടത്തി. നിതീഷ് എം.ആർ ജില്ലാ കമ്മിറ്റി റിപ്പോർട്ട് നടത്തി.



പുതിയ ജില്ല ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. കെ.ജി. ബി.ഇ.യു പ്രസിഡന്റ് ആയി രാജേഷ് ദിവാകരനേയും സെക്രട്ടറിയായി എബിൻ എം. ചെറിയാനേയും വൈസ് പ്രസിഡന്റ് ആയി സോന മോൾ തോമസ്, ഗൗരി. ആർ നേയും ജോയിന്റ് സെക്രട്ടറി ആയി രോഹൻ ബാബു ജോർജ്നേയും, ജിതിൻ കെ. ജോർജ് എന്നിവരേയും തിരഞ്ഞെടുത്തു. കെ.ജി. ബി.ഒ.യു പ്രസിഡന്റ് ആയി എബി ജേക്കബ് സെക്രട്ടറിയായി റിജൊ ജോസ് വൈസ് പ്രസിഡന്റ് ആയി മേഴ്സി ചാക്കൊ, വീണ.വി എന്നിവരേയും ജോയിന്റ് സെക്രട്ടറി ആയി ലോയ്ഡ് തോമസിനേയും വനിത സബ് കമ്മിറ്റി കൺവീനറായി കൃഷ്ണപ്രിയ എ.എസ് നെ തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ കെ.കെ. രജിതമോൾ (ബി.ഇ.എഫ്.ഐ അഖിലേന്ത്യാവനിത കമ്മിറ്റി കൺവീനർ) വി.പി. ശ്രീരാമൻ (കെ.ജി.ബി. ഇ.യു , സംസ്ഥാന വൈസ് പ്രസിഡണ്ട്) യു. അഭിനന്ദ് ( സി.ബി.എസ്.യു, കേന്ദ്ര കമ്മിറ്റി അംഗം) ബിനു കുമാർ (എച്ച്.ഡി.എഫ്. സി.എസ്.യു കേന്ദ്ര കമ്മിറ്റി അംഗം) തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ബി.ഇ.എഫ്.ഐ സംസ്ഥാന വനിത കമ്മിറ്റി കൺവീനർ രമ്യ രാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് എബിൻ.എം. ചെറിയാൻ സ്വാഗതവും റിജോ ജോസ് നന്ദിയും പറഞ്ഞു. രഞ്ജു ജോസഫ് രക്തസാക്ഷി പ്രമേയവും, ഗൗരി. ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.