ആർ സി ബി വിജയാഘോഷം ; ടീമിന്റെ സ്വീകരണത്തിനിടെ ബംഗളൂരുവിൽ തിക്കിലും തിരക്കിലും 10 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

ബാംഗ്ലൂർ : ബംഗളൂരുവിൽ ആർ സി ബി ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും. 20ൽ അധികം പേരുടെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് സ്വീകരണമൊരുക്കുന്ന ചടങ്ങിലാണ് വലിയ അപകടം ഉണ്ടായത്.

Advertisements

താരങ്ങളെ കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകക്കൂട്ടം തന്നെയാണ് ഇരച്ചെത്തിയത്. നിയന്ത്രാതീതമായി ആളുകൾ എത്തിയതാണ് അപകടകാരണം

Hot Topics

Related Articles