റിയൽ എസ്റ്റേറ്റിന്റെ പേരിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തടിപ്പ്: ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പിടിയിൽ

തൃക്കൊടിത്താനം : നിരവധി ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ വിശ്വനാഥൻ നായർ മകൻ പ്രദീപ് എം. വി. (41) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മനോജ് എന്ന ആളിൽ നിന്ന് വീട് എടുത്തു കൊടുക്കാമെന്ന വ്യാജേന പണം വാങ്ങി കബളിപ്പിക്കുകയും, കൂടാതെ അയാൾക്ക് പുതിയ ഓട്ടോറിക്ഷ വാങ്ങിത്തരാം എന്നു വിശ്വസിപ്പിച്ച് പഴയ ഓട്ടോറിക്ഷ വിൽപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്തു.

Advertisements

തുടര്‍ന്ന് ഇയാള്‍ തൃക്കൊടിത്താനം പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് ഇൻസ്പെക്ടർ ഇ. അജീബ്, എ. എസ്. ഐ സാബു, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ സാത്താർ, അനീഷ് ജോൺ, സെൽവരാജ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാള്‍ക്കെതിരെ വീടുകളും, റബ്ബര്‍ തോട്ടങ്ങളും കാണിച്ചു തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നും പണം തട്ടിയെടുത്തതിന് ഉപ്പുതറ, കീഴ് വായ്‌പൂർ, കറുകച്ചാൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ പല കേസുകള്‍ നിലവിലുണ്ട്.

Hot Topics

Related Articles