പത്തനംതിട്ട :ജില്ലയിൽ ജാഗ്രത നിർദേശം; മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയിൽ
കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മേയ് 10, 11 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയെ തുടർന്നു
മൂഴിയാർ ഡാമിലെ ജലനിരപ്പ് രാത്രി 7.40 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിലെത്തിയാൽ ഡാം തുറക്കും.
ഇവിടെ നിന്നു തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് മേഖലയിൽ കക്കട്ടാറിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകാം.
കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.
കക്കാട്ടാറിൽ പ്രത്യേകിച്ചും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.