കുമരകം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ആശുപത്രി സഹകരണത്തോടെ കുമരകം വളളാറപള്ളി എസ് എച്ച് എൽ പി സ്കൂൾ ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ‘മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ചെയർമാൻ മോഹൻദാസ് വി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ചെയർമാൻ ജോബി തോമസ് ആശംസയും കൺവീനർ ടി എം അലക്സ് സ്വാഗതവും താലൂക്ക് കമ്മറ്റിഅംഗം എസ് ഡി പ്രേംജി കൃതജ്ഞതയും പറഞ്ഞു , കാരിത്താസ് ആശുപത്രിയിലെ ഡോക്ടർ സണ്ണി, ഡോക്ടർ ഷാരോൺ, ഡോക്ടർ ലക്ഷ്മി, റെഡ് ക്രോസ് താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.