തിരുവല്ല : രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്ക്കാരങ്ങൾ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ചും പൊതുജന അങ്ങൾക്ക് പ്രശ്നം ഉണ്ടാകാത്തവിധം നടപ്പിലാക്കാവൂ എന്ന് മുൻ എം. എൽ.എ. ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്തുകാർ നടത്തിയ പണിമുടക്കും ധർണയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവല്ല സബ് രജിസ്ട്രാർ ആഫീസ് പടിക്കൽ നടന്ന ധർണ്ണാ സമരത്തിന് അനീഷ് ബാബു പി. ആശാമോൾ എ.എസ്സ്, കെ. ഒ സാബു ജി.ഗോപാലകൃഷ്ണൻ, മോളി വർഗീസ്, പ്രസാദ് കെ.തോമസ്, രാജേഷ് കുമാർ, സന്തോഷ് കുമാർ, ജയന്തി റ്റി, വി.ജി. വർഗീസ്, പ്രീതാമോൾ, എ.കെ.കുഞ്ഞൂഞ്ഞ്, ബീന പി.എം. രാധാ ശശി, ആലീസ് വർഗീസ് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് പി.കെ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.