ചാനൽ ചർച്ചയ്ക്കിടെ ഊത്ത് കോൺഗ്രസ് എന്ന് പരാമർശം; റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിന് എതിരെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് സൈബർ പ്രതിഷേധം; വീഡിയോ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അരുൺകുമാറിന്റെ ഭീഷണി

കോട്ടയം: ചാനൽ ചർച്ചയ്ക്കിടെ യൂത്ത് കോൺഗ്രസിനെ ഊത്ത് കോൺഗ്രസ് എന്നു വിളിച്ച് റിപ്പോർട്ടർ ചാനൽ മേധാവി അരുൺകുമാറിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും കോൺഗ്രസും. സൈബർ സ്‌പേസിലാണ് കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിനിടെയാണ് യൂത്ത് കോൺഗ്രസിനെ ഊത്ത് കോൺഗ്രസ് എന്നു അരുൺകുമാർ വിശേഷിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്.

Advertisements

അരുൺകുമാറിന്റെ ഈ പരാമർശനത്തിന് എതിരെ സഹ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ വിമർശനം ഇതേ സമയത്ത് തന്നെ ഉയർത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായി മാറിയത്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകൾ വിഷയം ഏറ്റെടുത്ത് ചർച്ചയാക്കി കഴിഞ്ഞു. നേരത്തെ തന്നെ കോൺഗ്രസ് ഗ്രൂപ്പുകളിൽ അരുൺകുമാറിനും റിപ്പോർട്ടർ ചാനലിനും എതിരെ വികാരമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസ് ഗ്രൂപ്പുകൾ ഈ വീഡിയോ ഷെയർ ചെയ്ത ശേഷം അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയതും. ഇതിനു പിന്നാലെ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി അരുൺകുമാറും രംഗത്ത് എത്തി. തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അരുൺകുമാറിന്റെ പ്രതികരണം. – മീറ്റ് ദ എഡിറ്റേഴ്സിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് യൂത്ത് കോൺഗ്രസ് സംഘടനയെ അപകീർത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് യൂത്ത് കോൺ ഭാരവാഹികളായ സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ട്. ആ ചർച്ച മുഴുവനായും താഴെ കമെന്റ് ബോക്സിൽ ലിങ്കിൽ കാണാം, ചില നിലപാടുകളോട് വിയോജിക്കുമ്പോഴും ആ സംഘടനയെയോ മറ്റു യുവജന സംഘടനകളെയോ ആക്ഷേപിക്കുക എൻ്റെ/ ഞങ്ങളുടെ നയമല്ല. തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതാണ്.

Hot Topics

Related Articles