കോട്ടയം: എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും സംഭവിക്കുന്ന എന്തിനും ഉത്തരവാദി എസ്എഫ്ഐ എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് പ്രണോയ് നാരായണനാണ്. മറ്റാരെയും അതിന്റെ പേരിൽ ശിക്ഷിക്കാൻ ശ്രമിക്കരുത്…! സോഷ്യൽ മീഡിയയിൽ വൈറലായ രശ്മി ആർ.നായരുടെ ഭർത്താവ് രാഹുൽ പശുപാലന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയത്. രശ്മിയ്ക്കൊപ്പം ഫോട്ടോ ഷൂട്ടുകൾക്ക് ഭാഗമായി നിന്ന പ്രണോയ് നാരായണന്റെ ചിത്രം സഹിതമാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെ രശ്മിയുടെ അക്കൗണ്ടിൽ നിന്നും വിശദീകരണ വീഡിയോയുമായി രാഹുൽ പശുപാലൻ രംഗത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച വൈകിട്ടോടെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ രാഹുൽ പശുപാലൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കു വച്ചത്. നേരത്തെ രശ്മിയ്ക്കൊപ്പം അർദ്ധ നഗ്ന ഫോട്ടോഷൂട്ടുകളിൽ പ്രണോയ് നാരായണൻ പങ്കാളിയായിരുന്നു. ഈ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിഡയിൽ വൈറലായി മാറിയിരുന്നു. ഇതിനിടെ രശ്മിയും പ്രണോയ് നാരായണനും തമ്മിലുള്ളതെന്ന പേരിൽ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ രാഹുൽ പശുപാലന്റെ എന്ന പേരിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്.
എന്നാൽ, ഈ ഫെയ്സ്ബുക്ക് പോസ്റ്റ് തന്റെ അല്ലെന്നും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന വിശദീകരണവുമായി രാഹുൽ രംഗത്ത് എത്തി. രശ്മി ആർ നായരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് രാഹുൽ വിശദീകരണം രംഗത്ത് എത്തിയത്. ഇതിനോടകം തന്നെ രശ്മിയുടെ പേജിലൂടെയുള്ള രാഹുലിന്റെ ഫെയ്സ്ബുക്ക് പേജിലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ചുംബന സമരത്തോടെയാണ് രാഹുൽ പശുപാലനും, ഭാര്യ രശ്മിയും സോഷ്യൽ മീഡിയയിൽ അടക്കം വൈറലായത്. ഇതിനു പിന്നാലെ ഇരുവരെയും പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും നടക്കുകയാണ്.