മണർകാടിന്റെ പ്രിയ വൈദികൻ വെരി റവ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പക്ക് വിടചൊല്ലാനൊരുങ്ങി നാട് 

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരി   വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ (66) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ കൊണ്ടുവരും. വെള്ളി രാവിലെ 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥനയെ തുടർന്ന് സംസ്കാര ശുശ്രൂഷകൾ മണർകാട്സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ

Advertisements

അന്ത്യോഖ്യ പാത്രിയാർക്കീസ്  മോറാൻ  മോർ ഇഗ്നാത്തിയോസ്  സഖാ പ്രഥമൻ ബാവാ തിരുമനസ്സുകൊണ്ട് കൽപ്പിച്ച അനുവദിച്ച് മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനിയിൽനിന്നും 2011 ജനുവരി 9 ഞായറാഴ്ച മണർകാട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വെച്ച് കോറപ്പിസ്കോപ്പ സ്ഥാനം നൽകി.നടക്കും.പാറമ്പുഴ ചിരവത്തറ ഈപ്പന്റെയും അച്ചാമ്മയുടെയും പുത്രനായി 1958 നവംബർ അഞ്ചിന് ജനനം. കേരള സർവകലാശാലയിൽനിന്നും ബികോം ബിരുദം നേടി. മലേക്കുരിശ് സെൻറ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിൽനിന്നു വൈദിക പഠനം പൂർത്തിയാക്കി.  ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽനിന്നും 1984 ജനുവരി 22ന് കോറൂയോ സ്ഥാനവും  യാക്കൂബ് മാർ തിമോത്തിയോസ് തിരുമേനിയിൽനിന്ന് 1985 മാർച്ച് 17ന് യൗഫതിയാക്നോ സ്ഥാനവും ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽനിന്ന് 1987 ജൂലൈ മൂന്നിന് ശെമ്മാശ സ്ഥാനവും 1987 സെപ്റ്റംബർ 17ന് കശീശാപട്ടവും സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി  മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സഹവികാരി എന്ന നിലയിലും ഇപ്പോൾ പ്രോഗ്രാം കോ ഓർഡിനേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിക്കുന്നു. കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് മേരിസ്  ഐടിസി മാനേജർ, തിരുവഞ്ചൂർ വൈഎംസിഎയുടെയും നാലു മണിക്കാറ്റ് വഴിയോര വിനോദസഞ്ചാര കേന്ദ്രത്തിൻ്റെയും രക്ഷാധികാരി, ഒന്നര പതിറ്റാണ്ടോളം പള്ളിയിലെ വി. മർത്തമറിയം വനിതാസമാജത്തിൻ്റെ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.മണർകാട് സെൻ്റ് മേരീസ്  കോളജ്, ഹോസ്പിറ്റൽ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ അടക്കം എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ, ആത്മീയ സംഘടനകളുടെ ഭാരവാഹി, സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ അംഗം,   ഹെയിൽമേരി ലീഗ് കോട്ടയം ഭദ്രാസന വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും  പ്രവർത്തിച്ചിരുന്നു.മലേകുരിശ് സെൻറ് ജെയിംസ് സെമിനാരി പ്രിൻസിപ്പൽ  യാക്കോബ് മോർ തിമോത്തിയോസ് തിരുമേനിയുടെ സെക്രട്ടറി, മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ കോട്ടയം ഭദ്രാസന ഡയറക്ടറും മണർകാട് ഡിസ്ട്രിക്ട് ഇൻസ്പെക്ടറും, യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വി മർത്തമറിയം സമാജം വൈസ് പ്രസിഡന്റ്, തിയോളജിക്കൽ സെമിനാരി ഓഡിറ്റർ, മഞ്ഞനിക്കര തീർത്ഥാടക സംഘത്തിൻറെ കിഴക്കൻ സോൺ കോ ഓർഡിനേറ്റർ, തിരുവഞ്ചൂർ സെൻറ് മേരീസ് സൺഡേ സ്കൂൾ അധ്യാപകനും ഹെഡ്മാസ്റ്ററും, സിറിയൻ യാക്കോബായ വിബിഎസിന്റെ ഭദ്രാസന ഡിസ്ട്രിക്ട് കൺവീനറും കോ ഓർഡിനേറ്ററും ഇങ്ങനെ വിവിധ ആധ്യാത്മിക കർമ്മ രംഗങ്ങളിലും പ്രവർത്തിച്ചു. 

യാക്കോബായ സഭയുടെ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് പള്ളി, ചീന്തലാർ സെൻ്റ് മേരിസ് പള്ളി, പുതുപ്പള്ളി സെൻറ് ജോർജ് (യാക്കോബായ) പള്ളി, പേരൂർ സെൻറ്  ഇഗ്നാത്തിയോസ് പള്ളി, കുറിച്ചി സെൻ്റ് മേരീസ് പള്ളി, വടവാതൂർ മോർ അപ്രേം പള്ളി, ഈസ്റ്റ് പാമ്പാടി സെൻ്റ് മേരിസ് പള്ളി, തിരുവഞ്ചൂർ സെൻറ് മേരീസ്, നീലിമംഗലം സെൻ്റ് മേരിസ് പള്ളി എന്നിവടങ്ങളിൽ വികാരിയായും മാങ്ങാനം സെൻ്റ് മേരിസ്, കോട്ടയം സെൻറ് ജോസഫ് കത്തീഡ്രൽ, കുമളി സെൻ്റ് മേരീസ് , മീനടം സെൻ്റ് ജോർജ്ജ്, അരിപ്പറമ്പ് സെൻ്റ് മേരിസ്, മീനടം സെന്റ് മേരീസ് ബേതലഹേം പള്ളി, ഉള്ളായം സെൻ്റ് ജോർജ്ജ്, മീനടം സെൻ്റ്  ജോൺസ്, തിരുവാർപ്പ് .:മർത്തശ്മുനി എന്നീ ദേവാലയങ്ങളിൽ സഹവികാരിയായും പ്രവർത്തിച്ചു. പാത്രിയർക്കീസ് ബാവയുടെ  സ്ഥാനാരോഹണത്തിന്റെ 29 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദമാസ്കസിലെ ആസ്ഥാനമന്ദിരത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സിറിയയും 2008 മുതൽ ആണ്ടുതോറും സംഘടിപ്പിച്ചു വരുന്ന വിശുദ്ധനാട് സന്ദർശന പരിപാടികളുടെ സംഘാടകനായി സിറിയ, യോർദ്ദാൻ , ഇസ്രായേൽ, ഈജിപ്ത് അടക്കം വിവിധ മധ്യപൂർവേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചു.

ഭാര്യ : തിരുവഞ്ചൂർ കാക്കനാട് കുര്യന്റെയും മറിയാമ്മയുടെയും മകൾ സാലമ്മ ആൻഡ്രൂസ്.മക്കൾ: നിതിൻ ഈപ്പൻ ആൻഡ്രൂസ് (സോഫ്റ്റ്‌വെയർ എൻജിനീയർ, യു എസ് എ),  ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് (മണർകാട് സെൻ്റ് മേരീസ് കത്തിഡ്രൽ ട്രസ്റ്റി, സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാത്താമുട്ടം)മരുമക്കൾ: തിരുവഞ്ചൂർ മുക്കാലിത്തറയിൽ ജാക്സിൻ സാറാ ഈപ്പൻ (യുഎസ്എ), തിരുവഞ്ചൂർ വേങ്കടത്ത് എസ്സാ മറിയം ജോസഫ് (സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാത്താമുട്ടം).കബറടക്കവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് ഇടവക സഹവികാരി റവ.ഫാ.ജെ.മാത്യു മണവത്ത്, ട്രസ്റ്റിമാരായ ശ്രീ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, ശ്രീ വർഗീസ് ഐപ്പ് മുതലുപടി,  കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ്  വാഴത്തറ എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.