റവലൂഷനറി യൂത്ത് ഫ്രണ്ട് ) കോട്ടയം ജില്ലാ കമ്മറ്റി ഭഗത് സിംഗ് ദിനാചരണം നടത്തി

കോട്ടയം :
ആർ.വൈ.എഫ് ( റവലൂഷനറി യൂത്ത് ഫ്രണ്ട് ) കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ – ഭഗത് സിംഗ് ദിനാചരണം കോട്ടയത്ത്‌ ആർ. എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സഖാവ്. കെ.എസ്, സനൽ കുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

Advertisements

കഴുമരത്തിൽ കയറുമ്പോളും രാജ്യത്തിന്റെ മോചന ശബ്ദമായ “ഇങ്കിലാബ് സിന്ദാബാദ് ” മുഴക്കി രാജ്യസ്നേഹം പ്രഖ്യാപിച്ച വീര ഭഗത് സിംഗിന്റെ സാന്നിധ്യം വർത്തമാനകാല ഇന്ത്യൻ രാഷ്രീയം ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാതിക്കും മതത്തിനും അതീതമായി മനുഷ്യ സ്നേഹത്തിനു അതിഷ്ഠിധമായ ഇന്ത്യൻ ഭരണഘടനക്ക് ഭീഷണിയായി ഭരണാധികാരികൾ മാറുമ്പോൾ നാളെയുടെ ഭാവിയെ ഭയത്തോട് കാണുന്ന യുവതലമുറക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിനെപ്പോലത്തെ നേതൃത്വം ആവശ്യമാണെന്ന് സനൽ കുമാർ പറഞ്ഞു. തുടർന്ന് നടന്ന മീറ്റിങ്ങിൽ ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ടിംസ് തോമസ് അധ്യക്ഷത വഹിച്ചു, ആർ.എസ്.പി ജില്ലാ സെക്രട്ടറി ടി. സി അരുൺ മുഖ്യ പ്രഭാഷണം നടത്തി. അൻസാരി കോട്ടയം, എം.വി സിബി,സിബി തോപ്പിൽ,മനോജ്‌ മാത്യു,ജൂബി ജേക്കബ്, കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles