പാലാ : പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ്സ് ചിറകിലേറ്റിയുയർത്തിയ ഈരാറ്റുപേട്ട ഉപജില്ല 19-ാമത് കോട്ടയം റവന്യു ജില്ലാ കായിക മേളയിലെ ഓവറോൾ കിരീടം ചൂടി. ട്രാക്കിലും ഫീൽഡിലും സമഗ്രാധിപത്യം സ്ഥാപിച്ച അവർ മേളയുടെ ആദ്യന്തം വ്യക്തമായ മേധാവിത്വം നിലനിർത്തി. പാലാ ഉപജില്ലയാണ് ഓവറോൾ റണ്ണേഴ്സ് അപ് കിരീടം നേടിയത്. സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ച യോഗം തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലെ ഓവറോൾ , സീനിയർ ജൂനിയർ സബ് ജൂനിയർ ബോയ്സ് , സീനിയർ ഗേൾസ് റണ്ണറപ്പ്, സബ് ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലെ ചാമ്പ്യൻഷിപ്പും ഈരാറ്റുപേട്ടയ്ക്കാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീനിയർ ജൂനിയർ ബോയ്സ് റണ്ണറപ്പ് പാലായും സബ് ജൂനിയർ ബോയ്സ് ഗേൾസ് വിഭാഗങ്ങളിലെ റണ്ണേഴ്സ് അപ് കാഞ്ഞിരപള്ളിയും സീനിയർ ഗേൾസ് ഓവറോൾ ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരിയും സബ് ജില്ലാ അടിസ്ഥാനത്തിൽ കരസ്ഥമാക്കി.
ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ്സ് കരസ്ഥമാക്കി. 36 സ്വർണ്ണം 22 വെള്ളി 14 വെങ്കല മുൾപ്പെടെ 252 മെഡലുകളാണ് അവർ വാരിക്കൂട്ടിയത്.
അടുത്ത വർഷം പുതിയ ട്രോഫികൾ എം എൽ എ യുടെ വക
അടുത്ത വർഷം എല്ലാ ഇനത്തിലും പുതിയ ട്രോഫിക തന്റെ വകയായി നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും കേന്ദ്ര കായിക വികസന മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തി പുനരുദ്ധരിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് ശ്രമിക്കുന്നതാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തോമസ് ചാഴികാടൻ എം പി അറിയിച്ചു.