നദികളിലെയും ഡാമുകളിലെയും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം :  ഐഎൻ റ്റി യു സി

 പത്തനംതിട്ട : ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം നടത്തി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, പ്രളയം  പോലെ കടന്നുവരുന്ന മഹാമാരിക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാനും,നാടിനെ സംരക്ഷിക്കുവാനും  ഇതിലൂടെ സാധിക്കും .

Advertisements

 ചുമട്ടു തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, കാട്ടുമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, ക്ഷേമ  പദ്ധതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക,എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ എൻ ടി സി യുടെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും, ധർണ്ണയും  നടത്തി. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മാർച്ച് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളക്ടറേറ്റിന്റെ മുമ്പിൽ നടന്ന ധർണ്ണ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി കെ ഗോപി അധ്യക്ഷ വഹിച്ചു. ഐഎൻടിയു സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഐഎൻ ടിയു സി നേതാക്കളായ തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, എ ഡി ജോൺ,  വി എൻ ജയകുമാർ, ജി ശ്രീകുമാർ, അങ്ങാടിക്കൽ വിജയകുമാർ, എ ജി അനന്തൻപിള്ള, എം ആർ ശ്രീധരൻ, പി കെ ഇക്ബാൽ, സജി കെ സൈമൺ, ജോൺ മാത്യു, അജിത്ത് മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു. 

                                                                  അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് തൊഴിലാളി നേതാക്കളായ ഇ പി ശ്രീധരൻ,ജോൺസൺ, ബിജു വലിയകുളം, മോഹൻ കുമാർ, എ ഫറൂഖ്, സജി റോയ് , ഷിജു അറപ്പുരയിൽ ,സജി തോട്ടത്തുമലയിൽ,സുന്ദരൻ നായർ, വല്ലറ്റൂർ വാസുദേവൻ പിള്ള,കെ എസ് രാജൻ,   തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.